Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമല വിമാനത്താവളത്തിന്  വ്യോമയാന മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് 

ന്യൂദല്‍ഹി-ശബരിമല വിമാനത്താവളത്തിന് അനുമതി. കേന്ദ്രവ്യോമയാന മന്ത്രാലയമാണ് അനുമതി നല്‍കിയത്. 'സൈറ്റ് ക്ലിയറന്‍സ്' അനുമതിയാണ് ലഭിച്ചത്. ഏപ്രില്‍ 3 ന് ചേര്‍ന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാര്‍ശക്ക് വ്യോമയാന മന്ത്രി ഏപ്രില്‍ 13 ന് അംഗീകാരം നല്‍കി. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു. ശബരിമല വിമാനത്താവളം നിര്‍മ്മിക്കാന്‍ പ്രാഥമിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുകയും സമയ നഷ്ടം ഒഴിവാക്കുകയുമാണ് ശബരിമല വിമാനത്താവളം കൊണ്ട് ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ട് കേരളത്തിന്റെ ഗതാഗത വികസനത്തിന് ആക്കംകൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതി മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കും. തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും പണം കണ്ടെത്തിക്കഴിഞ്ഞു. 
 

Latest News