Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ തീവെപ്പ്: പോലീസ് തേടുന്ന സഹായി അതേ ട്രെയിനില്‍?

കോഴിക്കോട് - എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖിനൊപ്പം സഹായി അതേ ട്രെയിനില്‍ തന്നെ ാത്ര ചെയ്തുവെന്ന സംശയം ബലപ്പെടുന്നു.
ട്രെയിനില്‍ ആക്രമണം നടത്തുമ്പോള്‍ ധരിച്ച വസ്ത്രമല്ല കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് പോലീസ് തേടുന്ന സഹായി കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ തന്നെയുണ്ടായിരുന്നിരിക്കാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്.  അങ്ങിനെയെങ്കില്‍ അതാര്, ടിക്കറ്റ് എടുത്തിരുന്നോ, ഏത് സ്റ്റേഷനില്‍ നിന്നും കയറി തുടങ്ങിയ ചോദ്യങ്ങള്‍ക്ക്  ഉത്തരം കണ്ടെത്തേണ്ടിവരും.
ദല്‍ഹിയില്‍നിന്നു ഷാറൂഖ് ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. അതിനുശേഷം ട്രെയിന്‍ നിര്‍ത്തിയ 15 സ്റ്റേഷനുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. ഷാറുഖിനെ ദല്‍ഹിയില്‍ നിന്നു കാണാതാകുമ്പോള്‍ നീല ജീന്‍സും ചുവപ്പു ഷര്‍ട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ദല്‍ഹി ഷഹീന്‍ബാഗ് പോലീസില്‍ നല്‍കിയ പരാതിയിലുമുള്ളത്. എന്നാല്‍ ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണു ട്രെയിനില്‍ ആക്രമണം നടത്തിയത് എന്നാണു ദൃക്‌സാക്ഷികളുടെ മൊഴി.  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രവേശന കവാടത്തിനടുത്തുള്ള കടയില്‍ നിന്നു ഷാറുഖ് ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പോലീസിനു ലഭിച്ചത്. ഈ ദൃശ്യത്തില്‍ പ്രതി നീല ജീന്‍സും ഇരുണ്ട മെറൂണ്‍ ഷര്‍ട്ടുമാണു ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്‌നാഗിരിയില്‍ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണു ധരിച്ചിരുന്നത്. ഇയാളുടെ ബാഗ് ട്രെയിനില്‍നിന്നും വീണ സാഹചര്യത്തില്‍ ചുവപ്പ് ഷര്‍ട്ട് എവിടെ നിന്നും ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.

 

Latest News