കേരളത്തിൽ വന്ദേഭാരതിനും മറ്റു ട്രെയിനുകളുടെ അതേവേഗം, 80 കിലോമീറ്റർ

കൊച്ചി- കേരളത്തിൽ വന്ദേഭാരത് ട്രെയിനിന് മറ്റു ട്രെയിനുകളുടെ വേഗം മാത്രമേ ഉണ്ടാകൂവെന്ന് ലോക്കോ പൈലറ്റ് എൻ. സുബ്രഹ്മണ്യൻ. കേരളത്തിൽ സർവീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോർത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന ലോക്കോപൈലറ്റാണ് സുബ്രഹ്മണ്യൻ. ഈറോഡിൽനിന്നാണ് ട്രെയിൻ എത്തിച്ചത്. 80 കിലോമീറ്റർ വേഗത്തിലായിരിക്കും വന്ദേഭാരതും സഞ്ചരിക്കുക. 
ഇന്ത്യൻ നിർമ്മിത ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും. എന്നാൽ കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ കാരണം വലിയ വേഗത്തിൽ സഞ്ചരിക്കാനാകില്ല. 
മറ്റു ട്രെയിനുകളുടെ അതേവേഗത്തിലാകും വന്ദേഭാരതും സഞ്ചരിക്കുകയെന്നും ഷൊർണൂരിൽനിന്നും കൊച്ചിയിലേക്ക് ഇതേവേഗത്തിലാണ് വന്നതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
 

Latest News