Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാരിസ് ട്രെയ്‌നില്‍ യുവതിക്ക് സുഖപ്രസവം; കുഞ്ഞിന് 25 വര്‍ഷം സൗജന്യ യാത്ര

പാരിസ്- നഗരത്തിലെ തിരക്കേറിയ ട്രെയ്ന്‍ റൂട്ടുകളിലൊന്നില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ ജനിച്ച കുഞ്ഞിന് പാരിസ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുടെ വക 25 വര്‍ഷത്തെ സൗജന്യ യാത്രയും സമ്മാനമായി ലഭിച്ചു. യുവതിക്കു പ്രസവ വേദന കലശലായതോടെ തൊട്ടടുത്ത സ്റ്റേഷനില്‍ ട്രെയ്ന്‍ നിര്‍ത്തി. റെയില്‍വെ ജീവനക്കാരുടേയും അടിയന്തിര വൈദ്യസഹായ സംഘത്തിന്റേയും പോലീസിന്റേയും സഹായത്തോടെയാണ് പ്രസവം നടന്നത്. യുവതിയേയും കുഞ്ഞിനേയും ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും കുഴപ്പങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് തിരക്കേറിയ റൂട്ടില്‍ ഇരുവശങ്ങളില്‍ നിന്നുമുള്ള ട്രെയ്‌നുകള്‍ 45 മിനിറ്റോളം തടഞ്ഞു നിര്‍ത്തി. പ്രസവം നടക്കുമ്പോള്‍ ട്രെയ്‌നിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ പുറത്തിറക്കിയിരുന്നു. അമ്മയേയും കുഞ്ഞിനേയും അഭിനന്ദിച്ച പാരിസ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ കുഞ്ഞിന് 25 വയസ്സുവരെ സൗജന്യ യാത്രയും വാഗ്ദാനം ചെയ്തു.
 

Latest News