വന്ദേഭാരത് ട്രെയിന്‍ കേരളം ഏറ്റുവാങ്ങി, ചെന്നെയില്‍ നിന്ന് ഉടന്‍ കേരളത്തിലേക്ക് എത്തിക്കും

തിരുവനന്തപുരം - കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം റെയില്‍വേ സോണ്‍ അധികൃതര്‍ക്ക് കൈമാറി. ഇന്നോ നാളെയോ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം റെയില്‍വേ അധികൃതര്‍  ചെന്നൈ വില്ലിവാക്കത്ത് നിന്ന്  ട്രെയിന്‍ എറ്റെടുത്തു. ട്രാക്ക് ക്ലിയറന്‍സ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോര്‍ -നാഗര്‍കോവില്‍ വഴി കേരളത്തിലേക്ക് കൊണ്ടുവരും.16 കാറുകളുള്ള രണ്ട് റേക്കുകളാണ് ദക്ഷിണ റെയില്‍വേ കേരളത്തിന് കൈമാറിയത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ ഏപ്രില്‍ 22 ന് കേരളത്തില്‍ പരീക്ഷണ ഓട്ടം നടത്തും. ' യുവം ' പരിപാടി ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ 25 ന് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേഭാരത് സര്‍വ്വീസ് നടത്തുകയെങ്കിലും ആദ്യ ഘട്ടത്തില്‍ ഷൊര്‍ണ്ണൂര്‍ വരെയാകും ഓട്ടം.

 

 

 

Latest News