Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി ചിട്ടി  രജിസ്‌ട്രേഷന് തുടക്കമായി

തിരുവനന്തപുരം- കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.  പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവർ നവകേരള സൃഷ്ടിയുടെ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയിൽ നാടിനെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വ്യത്യസ്ത വഴികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബി ആരംഭിച്ചത്. കിഫ്ബിക്കകത്ത് പണമെത്തിക്കാൻ വിവിധ സ്രോതസ്സുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രവാസി ചിട്ടിയുമായി കെ.എസ്.എഫ്.ഇ വരുന്നത്. 
സ്വന്തം സമ്പാദ്യം മിച്ചംവെക്കുന്നതിനൊപ്പം സംസ്ഥാനവികസനവും ഇതിലൂടെ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളായ അഷ്‌റഫ് താമരശ്ശേരി, കെ.നവീൻകുമാർ എന്നിവർ ആദ്യ രജിസ്‌ട്രേഷൻ നടത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വ്യത്യസ്ത സ്രോതസ്സുകളെ ആശ്രയിച്ചാണ് കിഫ്ബി ധനസമാഹരണം നടത്തുന്നതെന്നും ഈ ധനകാര്യവർഷം അവസാനിക്കുമ്പോൾ 50,000 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകുമെന്നും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ കെ.എം.മാണി, സി.കെ. നാണു, കോവൂർ കുഞ്ഞുമോൻ, പി.സി. ജോർജ്, കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എം.ഡി എ. പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.

Latest News