VIDEO സൗദി മരുഭൂപ്രദേശത്ത് കാറിന് മിന്നലേറ്റു; ആളപായമില്ല

റിയാദ്- മരുഭൂപ്രദേശത്തു വെച്ച് സൗദി പൗരന്റെ കാറിന് ശക്തമായ മിന്നലേറ്റു. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഒരുകൂട്ടം യുവാക്കള്‍ നടത്തിയ മരുഭൂയാത്രക്കിടെയാണ് സംഭവം. മരുഭൂമിയില്‍ മലവെള്ളപ്പാച്ചിലുള്ള താഴ്‌വരക്കു സമീപം കാറുകള്‍ നിര്‍ത്തി യുവാക്കള്‍ സമീപത്ത് വട്ടമിട്ടിരുന്ന് ഇഫ്താര്‍ കഴിക്കുന്നതിനിടെയാണ് കാറിന് മിന്നലേറ്റത്. കാറില്‍ സ്ഥാപിച്ച, മരുഭൂയാത്രകള്‍ക്കുള്ള കമ്മ്യൂണിക്കേറ്ററിന്റെ സിഗ്നല്‍ പോളിലാണ് മിന്നലേറ്റതെന്ന് കാറിന് മിന്നലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയാള്‍ പറഞ്ഞു.

 

Latest News