സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ മഴ തുടരുമെന്ന് പ്രവചനം

റിയാദ് - സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. ചിലയിടങ്ങളില്‍ നേരിയ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യത. ചില പ്രദേശങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മലവെള്ളപ്പാച്ചിലുമുണ്ടാകും. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍, മദീന, അല്‍ഖസീം എന്നീ പ്രവിശ്യകളിലാണ് ഇന്നു വരെ മഴക്കു സാധ്യതയുള്ളത്. യു.എ.ഇ, ഒമാന്‍, യെമന്‍, കുവൈത്ത് എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ടെന്ന് അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു.
ഇന്നലെ ജിസാനില്‍ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴ പെയ്തു. അല്‍ഹസ, റിയാദ്, ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫ്, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്‌റാന്‍, അല്‍കോബാര്‍, ഖത്തീഫ്, ജുബൈല്‍, റാസ്തന്നൂറ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും  കനത്ത മഴ പെയ്തു.
 

 

Latest News