മകന്റെ കാറിടിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടില്‍ ജോസ് കെ മാണി എത്തി

കോട്ടയം -  മണിമല കറിക്കാട്ടൂരില്‍ അപകടത്തില്‍ മരിച്ച സഹോദരങ്ങളായ യുവാക്കളുടെ വീട്ടില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. സന്ദര്‍ശനം നടത്തി. കുടുംബത്തോടൊപ്പം എക്കാലവും തങ്ങളുണ്ടാകുമെന്ന് മാതാപിതാക്കള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി.

ഒരു മണിക്കൂര്‍ നേരം വീട്ടില്‍ ചെലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. മണിമലയിലെ ഇടതുപക്ഷമുന്നണി നേതാക്കള്‍ ജോസ് കെ. മാണിക്കൊപ്പം ഉണ്ടായിരുന്നു. അപകടം സംഭവിച്ച വാഹനം ഓടിച്ച മകന്‍ കെ.എം മാണി ജൂനിയറെ കൊണ്ടുവരാമായിരുന്നില്ലേ എന്ന് യുവാക്കളുടെ അമ്മ ചോദിച്ചു. അറിയാതെ സംഭവിച്ചതാണെന്നറിയാം. ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത്.

ജോസ് കെ. മാണിയുടെ മകനും ബിരുദ വിദ്യാര്‍ത്ഥിയുമായ കെ.എം മാണി ഓടിച്ച ഇന്നോവ കാറിന് പിന്നില്‍ ബൈക്കിടിച്ചാണ്് സഹോദരന്മാര്‍ മരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മണിമലയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറിന് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു. സംഭവം വിവാദമായിരുന്നു. അതിനിടയിലാണ് ജോസ് കെ. മാണി ദുരന്തത്തിനിരയായവരുടെ വസതി സന്ദര്‍ശിച്ചത്.

 

 

 

Latest News