പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുഷ, അംബേദ്കറെക്കുറിച്ച് സംസാരിക്കും

തിരുവനന്തപുരം- ഏപ്രില്‍ 14 ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഡോ. ബി.ആര്‍ അംബേദ്കര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കാന്‍ തിരുവനന്തപുരം നേമം സ്വദേശിനി അനുഷ എ.എസ് തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് അനുഷ.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരില്‍ അനുഷയടക്കം ഏഴുപേര്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്  ഡോ. അംബേദ്കറെക്കുറിച്ച് അനുഷയുടെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത പ്രസംഗം വിലയിരുത്തിയാണ് ചടങ്ങില്‍ പ്രസംഗിക്കാന്‍ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം നേമം പ്രാവച്ചമ്പലം സ്വദേശി കരസേനയില്‍നിന്നും വിരമിച്ച ഓണററി ക്യാപ്റ്റന്‍ കെ. അനില്‍ കുമാറിന്റെയും കെ ഷീലയുടെയും മകളായ അനുഷ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഒന്നാം റാങ്കോടെ സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ദേശീയസംസ്ഥാന തലത്തില്‍ നടന്ന ഒട്ടേറെ പ്രസംഗ ഡിബേറ്റ് ക്വിസ് മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അനുഷ എന്‍.സി.സി യില്‍ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

 

Latest News