Sorry, you need to enable JavaScript to visit this website.

സൗദി സ്‌കൂളുകളിൽ ഈദ് അവധി തുടങ്ങി

ജിദ്ദ- സൗദി സ്‌കൂളുകളിൽ ഇന്ന് (ഏപ്രിൽ 13 വ്യാഴം) പ്രവൃത്തി ദിനാവസാനത്തോടെ ഈദ് അവധി തുടങ്ങി. സൗദി സർക്കാർ സ്‌കൂളുകൾക്കും സർക്കാർ കലണ്ടർ പിന്തുടരുന്ന സ്വകാര്യസ്‌കൂളുകൾക്കും അവധി തുടങ്ങി.  ശവ്വാൽ 6 ഏപ്രിൽ 26 ബുധനാഴ്ച അവധിക്കു ശേഷം സ്‌കൂളുകൾ സാധാരണ പോലെ പ്രവൃത്തി ദിനം പുനരാരംഭിക്കും. റമദാനിൽ രാവിലെ ഒമ്പതു മുതൽ പന്ത്രണ്ടു വരെയായിരുന്നു പഠനസമയം. രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന മൂന്നാം പാദം വാർഷിക പരീക്ഷകൾക്കും ശേഷം ജൂൺ 22 മുതൽ വേനലവധിയാരംഭിക്കും. അതിനിടയിൽ മെയ് 28,29 ഞായർ തിങ്കൾ ദിവസങ്ങളിൽ സ്‌കൂളുകൾക്ക് പൊതു അവധിയായിരിക്കും. 

Latest News