അതിഥിത്തൊഴിലാളികളുടെ ഫോണുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

പെരുമ്പാവൂര്‍- അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് മുപ്പത്തിആറായിരം രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അസം നാഗൂണ്‍ സ്വദേശി ഇമ്രാന്‍ (20)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഏപ്രില്‍ രണ്ടിനാണ് സംഭവം. 

പതിമൂവായിരവും ഇരുപത്തിമൂവായിരവും രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഭായി കോളനിയില്‍ വില്‍പ്പന നടത്തിയ ഒരു ഫോണ്‍ പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ എസ്. ഐമാരായ ജോസി. എം. ജോണ്‍സന്‍, അബ്ദുല്‍ സത്താര്‍, എ. എസ്. ഐ ജോഷി തോമസ്, സീനിയര്‍ സി. പി. ഒ സുബൈര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News