വെള്ളം എടുക്കാൻ റെയിൽ പാളം മുറിച്ചുകടക്കവെ ട്രെയിൻ തട്ടി യുവതി മരിച്ചു

പാലക്കാട് - റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ വാളയാറിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണി(38)യാണ് മരിച്ചത്. 
 വെള്ളം എടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. യുവതിക്ക് കേൾവി പ്രശ്‌നമുണ്ടെന്ന് പോലീസ് പറഞ്ഞു.

 

ഡയറി ഫാമിൽ തീപിടിത്തം; ടെക്‌സാസിൽ 18,000 പശുക്കൾ വെന്തെരിഞ്ഞു
 ടെക്‌സാസ് (യു.എസ്) -
ടെക്‌സാസിലെ സൗത്ത് ഫോർക്ക് ഡയറി ഫാമിലുണ്ടായ തീ പിടിത്തത്തിൽ 18,000 കറവപ്പശുക്കൾ വെന്തുതീർന്നു. തീപിടിത്തത്തിൽ പരിക്കേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. 
ഫാമിലെ ഏതാനും പശുക്കളെ രക്ഷപ്പെട്ടുള്ളൂവെന്നാണ് വിവരം. അതിജീവിച്ച പശുക്കളെ സൗത്ത് ഫോർക്ക് ഡയറിയുടെ തന്നെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു കളപ്പുരയും വൈക്കോൽ കൂനയും സ്‌ഫോടനത്തോടെ തീ പിടിക്കുകയായിരുന്നു.
 യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറിഫാം തീ പിടിത്തമാണിത്. 20,000 പശുക്കളെങ്കിലും തീ പിടുത്തത്തിൽ ജീവൻ നഷ്ടമായിരിക്കാം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 2020ൽ ന്യൂയോർക്ക് ഡയറി ഫാമിലുണ്ടായ തീപിടിത്തത്തിൽ 400ഓളം പശുക്കൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

Latest News