Sorry, you need to enable JavaScript to visit this website.

കുടുംബത്തെ വെറുതെ വിടണമെന്ന് പിതാവിന്റെ അപേക്ഷ, രണ്ടാം ദിവസം മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ- കുടുംബത്തെ വെറുതെ വിടണമെന്ന് അഭ്യർഥിച്ച ഉത്തര്‍പ്രദേശിലെ വിവാദ രാഷ്ട്രീയ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ മകന്‍ അസദിനെ യു.പി പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഝാന്‍സിയിലുണ്ടായ ഏറ്റുമുട്ടലിലാണ് അസദ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
അഭിഭാഷകനായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസില്‍ അതീഖ് അഹമ്മദിന്റെ മകന്‍ അസദിനെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. മറ്റൊരു പ്രതിയായ ഗുലാമിനൊപ്പമാണ് അസദും കൊല്ലപ്പെട്ടതെന്നും ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സേന അറിയിച്ചു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തന്റെ കുടുംബത്തെ വെറുത വിടണമെന്ന് കഴിഞ്ഞ ദിവസമാണ് അതീഖ് അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് വികരാധീനനായി പറഞ്ഞത്.

താന്‍ പൊടിയായെന്നും ദയവായി എന്റെ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും ഇപ്പോള്‍ ബുദ്ധിമുട്ടിക്കരുതെന്നാണ്  അതിഖ് അഹമ്മദ് ബുധനാഴ്ച പോലീസ് വാനിനുള്ളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുത്.
മാഫിയ സംഘത്തെ പൊടിപൊടിയാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബിഎസ്പി എംഎല്‍എ രാജുപാല്‍ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാല്‍ ഫെബ്രുവരിയില്‍ പ്രയാഗ്‌രാജിലാണ്  വെടിയേറ്റു മരിച്ചത്. വാഹനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ അജ്ഞാതന്‍ ഏഴ് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഈ കേസിലാണ് പോലീസ് അതീഖ് അഹമ്മദിന്റെ മകന്‍ അസദിനെ അന്വേഷിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News