Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈദുല്‍ ഫിത്തറിന് ആശംസാ കാര്‍ഡുകളുമായി  ബി.ജെ.പി. പ്രവര്‍ത്തകര്‍ മുസ്ലിം വീടുകളിലേക്ക് 

കൊച്ചി-ഈദുല്‍ഫിത്തറിന് ആശംസകളുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. പാര്‍ട്ടി ആശംസാകാര്‍ഡുകള്‍ അടിച്ചുനല്‍കും.വിഷുവിന് ബൂത്തുകളിലെ ക്രൈസ്തവ-മുസ്ലിം സഹോദരങ്ങളെ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും പ്രഭാരി പ്രകാശ് ജാവദേക്കര്‍ നിര്‍ദേശിച്ചു. അവര്‍ക്ക് കൈനീട്ടവും പായസവും നല്‍കണം. എല്ലാവരും ഒന്നിച്ച് വിഷു ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളരാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാവാന്‍ പോവുകയാണെന്നും അതിന് തുടക്കംകുറിച്ചുകഴിഞ്ഞെന്നും ജാവദേക്കര്‍ യോഗം ഉദ്ഘാടനംചെയ്തുകൊണ്ട് പറഞ്ഞു. കോട്ടയം ജില്ലയില്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിക്കുന്ന വിമോചന്‍ എന്ന പുസ്തകം അദ്ദേഹം പ്രകാശനംചെയ്തു.
കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടിയിരിക്കുകയാണെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. മത ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ത്തന്നെ എന്ത് വേവലാതിയാണ് അവര്‍ക്കെന്ന് അദ്ദേഹം പറഞ്ഞു.

Latest News