സമ്പാദ്യമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് നല്‍കിയ ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു

കണ്ണൂര്‍-തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടില്‍ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്.
ബിഡിത്തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ തന്റെ സമ്പാദ്യമായിട്ടുണ്ടായിരുന്ന രണ്ടുലക്ഷം രൂപ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു. സമ്പാദ്യത്തില്‍ നിന്നും വെറും 850 രൂപ മാത്രമാണ് ജനാര്‍ദ്ദന്‍ സ്വന്തം കാര്യത്തിനായി മാറ്റിവെച്ചത്.
ജനാര്‍ദ്ദനന്റെ സംഭാവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രകീര്‍ത്തിച്ചിരുന്നു. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന്‍ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കിയ കാര്യം ആദ്യം അറിയിച്ചത്.

Latest News