നരേന്ദ്ര മോഡിയെ പുകഴ്ത്തിപ്പറഞ്ഞു, തൊട്ട് പിന്നാലെ അജിത് പവാറിനെ തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കി ഇ ഡി

മുംബൈ - പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിപ്പറഞ്ഞതിന് തൊട്ടു പിന്നാലെ എന്‍ സി പി നേതാവ് അജിത് പവാറിനെയും ഭാര്യ സുനേത്രയെയും വായ്പാ തട്ടിപ്പ് കേസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒഴിവാക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ വായ്പാ തട്ടിപ്പിന്റെ കുറ്റപത്രത്തിന്‍ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ ഭരണപാടവത്തെ കഴിഞ്ഞ ദിവസം അജിത് പവാര്‍ പുകഴ്ത്തിയിരുന്നു. അദ്ദഹം എന്‍.സി പി വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. വായ്പാ തട്ടിപ്പിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അജിത് പവാറിനും ഭാര്യയ്ക്കുമെതിരെ ഊര്‍ജ്ജിത അന്വേഷണം നടന്നിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഇരുവരെയും ഒഴിവാക്കുകയായിരുന്നു.

 

Latest News