Sorry, you need to enable JavaScript to visit this website.

യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

കൊച്ചി - കേസില്‍ പെട്ട ഭര്‍ത്താവിനെ സഹായിക്കാനെന്ന വ്യാജേന അടുപ്പം സ്ഥാപിച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍.  പരവൂര്‍ പൂതക്കുളം ബി.എസ് വില്ലയില്‍ സുബീറാണ് (36) പരവൂര്‍ പോലീസിന്റെ പിടിയിലായത്. സഹകരണ ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി പത്തു ലക്ഷം രൂപയോളം തന്നില്‍ നിന്ന് തട്ടിയെടുത്തതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ സുബീര്‍ പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സഹകരണ ബാങ്കിലെ   ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും എതിര്‍പ്പ് വകവയ്ക്കാതെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയുണ്ടെന്നും പരാതിയിലുണ്ട്. 

 

Latest News