Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാമൂഹ്യ മാധ്യമങ്ങളിലെ കേന്ദ്ര ഇടപെടൽ ജനാധിപത്യവിരുദ്ധം -പ്രവാസി വെൽഫെയർ

അൽകോബാർ- സാമൂഹ്യ മാധ്യമങ്ങളിൽ സർക്കാറുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങളിലെ വസ്തുതാ പരിശോധനയ്ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യന്മേലുള്ള കയ്യേറ്റവുമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 
സർക്കാർ നയങ്ങൾക്കെതിരെയുള്ളതും സർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവുമായിട്ടുള്ള വാർത്തകളെ വാർത്താ വിതരണ  പ്രക്ഷേപണ മന്ത്രാലയത്തിന് വാസ്തവ വിരുദ്ധമെന്ന് മുദ്ര കുത്താനും അത്തരം വിവരങ്ങൾ പുറത്തു വിടുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെയും വ്യക്തികളെയും നിയന്ത്രിക്കാനും വേട്ടയാടാനും ഇതിലൂടെ ഇടവരും. 
കഴിഞ്ഞ ആഴ്ചകളിൽ രാമ നവമിയോടനുബന്ധിച്ചു ബീഹാറിലും ഗുജറാത്തിലും നടന്ന ആക്രമണങ്ങളുടെ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിച്ച മാധ്യമ പ്രവർത്തകർക്ക് അത്തരം വാർത്തകൾ അവാസ്തവമാണെന്നും അവ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പോലീസിൽ നിന്ന് നിർദേശം കിട്ടിയിട്ടുണ്ട്. ഇപ്രകാരം ഭാവിയിൽ യാഥാർഥ്യങ്ങളും നിജസ്ഥിതികളും വ്യാപകമായ രീതിയിൽ അദൃശ്യമാക്കപ്പെടും. 
ഇത്തരം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഭേദഗതി പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യവും പൗരന്മാർക്ക് സത്യവും വസ്തുതയും അറിയാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നും ഇത്തരം നടപടികൾക്കെതിരെ പ്രവാസ ലോകത്തു നിന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തണമെന്നും യോഗത്തിൽ പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
 

Latest News