പീഡനത്തിനിരയായ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പാലക്കാട് - പീഡനത്തിനിരയായ പതിനാലുകാരി ആത്മഹത്യ ചെയത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വണ്ടാഴി സികെ കുന്ന് സ്വദേശി അഫ്‌സല്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് പെണ്‍കുട്ടിയെ വണ്ടാഴിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ അഫ്‌സലിനെ ചെന്നൈ ചോളിയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി  അടുപ്പത്തിലായിരുന്ന അഫ്‌സല്‍ പലയിടത്തുമെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച പരാതി. പോക്‌സോ, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 

Latest News