ജുബൈൽ- സൗഹൃദ സന്ദേശവുമായി ജുബൈൽ ഒ.ഐ.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈൽ അൽ ഹുമൈദാൻ ഒഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ജുബൈലിലെ മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. ജുബൈലിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത സംഗമത്തിൽ മലയാളി സമൂഹത്തിൽ നിന്നും നിരവധി കുടുംബങ്ങൾ ഇഫ്താറിന്റെ ഭാഗമായത് ജുബൈൽ ഒ.ഐ.സി.സി ഇഫ്താർ മികവുറ്റതാക്കി.
ജുബൈൽ ദഅവ സെന്റർ മലയാള വിഭാഗം തലവൻ സമീർ മുണ്ടേരി ഇഫ്താർ സന്ദേശം നൽകി. തുടർന്ന് നടന്ന സമ്മേളനത്തിന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. സമ്മേളനം റീജ്യണൽ കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് നൂഹ് പാപ്പിനിശ്ശേരി മെമ്പർഷിപ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയും റീജ്യണൽ കമ്മിറ്റി ജന. സെക്രട്ടറി ശിഹാബ് കായംകുളം, നസീർ തുണ്ടിൽ, ലിബി ജെയിംസ്, ഹമീദ് മാർക്കാശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
മോഡി ഗവൺമെന്റ് ജനങ്ങളെ വിഭജിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹിക സൗഹാർദ അന്തരീഷം നിലനിർത്തുന്നതിനും ഇഫ്താർ സന്ദേശത്തിലൂടെ ഒ.ഐ.സി.സി ആഹ്വാനം ചെയ്തു. ജാതിമത ഭേദമന്യേ ഇഫ്താറിൽ പങ്കെടുത്ത മലയാളി സമൂഹം നൽകുന്ന സന്ദേശം രാജ്യത്തിന് മാതൃകയാണെന്ന് സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സംഗമത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾ രാഷ്ട്രീയം മറന്ന് ചേർന്നു നിന്നു മുദ്രാവാക്യം മുഴക്കി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അൻഷാദ് ആദം, അരുൺ കല്ലറ, ഉസ്മാൻ കുന്നംകുളം, റിയാസ് എൻ.പി, അജ്മൽ താഹ, മുർത്തള, വിത്സൺ തടത്തിൽ, അനിൽ കണ്ണൂർ, നജീബ് വക്കം, സിദ്ധീഖ് കോഴിക്കോട്, ഗസ്സാലി, റിനു മാത്യു, അബ്ദുല്ല ഇമ്പിച്ചി, വൈശാഖ്, മുബഷിർ എന്നിവർ നേതൃത്വം നൽകി. നജീബ് നസീർ സ്വാഗതവും ആഷിഖ് കെ.വി നന്ദിയും പറഞ്ഞു.