Sorry, you need to enable JavaScript to visit this website.

ബൈക്ക് അപകടത്തിൽ അധ്യാപകൻ മരിച്ചു 

ഇടുക്കി-നെടുങ്കണ്ടം തൂക്കുപാലം ചോറ്റുപാറക്ക് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചോറ്റുപാറ സ്‌കൂളിലെ മുൻ താൽക്കാലിക അധ്യാപകൻ മരിച്ചു. ചോറ്റുപാറ ബ്ലോക്ക് നമ്പർ 317 ൽ രാജേഷ്(46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തൂക്കുപാലം  രാമക്കൽമേട് റോഡിലാണ് അപകടം. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരേവന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്കുളള വഴിമധ്യേ മരിച്ചു. ഭാര്യ: അമ്പിളി. മക്കൾ: ദേവ് കൃഷ്ണൻ, ദേവ് യാദവ്.
 

Latest News