Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ മറന്നു പോയി, കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ ക്രിസ്ത്യന്‍ മുഖപത്രമായ സത്യദീപം.

കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മോഡി സ്തുതിക്കെതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതിയാണ്. ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ ആലഞ്ചേരി മറന്നു പോയി. കേരളത്തിന് പുറത്ത് ക്രൈസ്തവര്‍ അരക്ഷിതരാണെന്നും മോഡി കാലം ഹൈന്ദവ തീവ്ര ദേശീയതയാണെന്നും ' വിചാരധാരയോ വചനധാരയോ'  എന്ന തലക്കെട്ടിലുള്ള സത്യദീപം എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ത്ഥനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയാണ്.  2023 ഫെബ്രുവരി 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകുമെന്ന് സത്യദീപം ചൂണ്ടിക്കാട്ടി. രാജ്യമാകെ തു
ടരുന്ന ക്രൈസ്തവ വേട്ടയില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരത്തില്‍ അന്ന് നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും സത്യദീപം ഉന്നയിക്കുന്നു.

 

Latest News