കേരളത്തില്‍ ചുട്ടു പൊള്ളുന്നു, പാലക്കാട്ട്  രേഖപ്പെടുത്തിയത് 41 ഡിഗ്രി സെല്‍ഷ്യസ് 

പാലക്കാട്- കേരളത്തിലെ താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂര്‍ ഐആര്‍ടിസിയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. മാര്‍ച്ച് 12 നായിരുന്നു 42 ഡിഗ്രി രേഖപ്പെടുത്തിയത്. 
ഉച്ച സമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയര്‍ന്ന് നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.തുടര്‍ച്ചയായി താപനില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു. കടുത്ത ക്ഷീണവും നിര്‍ജലീകരണവുമെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ മേഖലയിലുള്ളവര്‍ കരുതുന്നത്.

 

Latest News