ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു, ഒറ്റ ദിവസം കൊണ്ട് 7830 പുതിയ രോഗികള്‍

ന്യൂദല്‍ഹി - രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 7,830 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറിന് ശേഷം ഒറ്റ ദിവസം കൊണ്ട് ഇത്രയും അധികം കേസുകള്‍ വര്‍ധിക്കുന്നത് ആദ്യമാണ്. സജീവമായ കേസുകളുടെ എണ്ണം 40,000 കടന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവുമാണ്.  ഇതുവരെ 220.66 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് മുന്നറിയിപ്പ് നല്‍കുകയും പ്രതിരോധത്തിനുള്ള സന്നാഹങ്ങള്‍ ശക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Latest News