കാറിനുള്ളില്‍ കയറിയ അഞ്ചു വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

ആഗ്ര - കളിച്ചുകൊണ്ടിരിക്കേ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ കയറിയ  അഞ്ചു വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. കുട്ടി കയറിയതിന് ശേഷം കാറിന്റെ ഡോര്‍ ലോക്കായത് മൂലമാണ് കുട്ടിക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. ഉത്തര്‍പ്രദേശിലെ ഹത്രാസ് സിക്കന്ദ്രറാവു പട്ടണത്തിലെ ഗാര്‍ഹി ബുണ്ടു ഖാന്‍ പ്രദേശത്താണ് സംഭവം നടന്നത്. എല്‍ കെ ജി വിദ്യാര്‍ഥിയായ ദേവ് യാദവാണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് കാറില്‍ മൃതദേഹം കണ്ടെത്തിയത്.

 

Latest News