ആലുവയില്‍ ആല്‍മരത്തില്‍ കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

ആലുവ - ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ ആക്രമിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ആല്‍മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ അന്ന രാജുവാണ് ഇന്ന് രാവിലെ മുതല്‍ ആല്‍മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി ഇവര്‍ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചു എന്ന പരാതി അന്നാ രാജു പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടിയുണ്ടാകാത്തതിലാണ് ആല്‍മരത്തില്‍ കയറിആത്മഹത്യാ ഭീഷണി മുഴക്കിയത്. 

 

Latest News