പഞ്ചാബില്‍ മിലട്ടറി ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

ചണ്ഡീഗഢ്: പഞ്ചാബിലെ ബത്തിന്‍ഡാ മിലിട്ടറി ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ്  സംഭവം. സംഭവത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഭീരാക്രമണമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ക്യാമ്പിലുള്ള സൈനികന്റെ തോക്കില്‍ നിന്നാണ് വെടിപോട്ടിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടന്നു വരികയാണ്.

 

Latest News