കണ്ണൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂര്‍ - കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ചെറുപുഴ വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തില്‍ എബിന്‍ രാത്രി കാവല്‍ കിടന്നതായിരുന്നു. ആന നെഞ്ചില്‍ ചവിട്ടിയതിന്റെ ലക്ഷണങ്ങളുണ്ട്. രക്തം ചര്‍ദ്ദിച്ച് അബോധാവസ്ഥയിലാണ് എബിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News