Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്ക് നിര്‍ണ്ണായകം, സ്വര്‍ണ്ണക്കടത്തിലെ അന്വേഷണത്തില്‍ ഹൈക്കോടതി തീരുമാനം ഇന്ന്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിര്‍ണ്ണായകമാണ്.  സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്. ആര്‍.ഡി.എസ്  എന്ന സംഘടനയുടെ ഭാരവാഹിയായ കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പറയുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നാണ് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പ

 

Latest News