ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം - പ്രസാര്‍ ഭാരതിയില്‍ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.  ആദിനാട് കാട്ടില്‍കടവ് സ്വദേശി പ്രസേന്നനില്‍ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍  നിന്നുമായാണ് പണം തട്ടിയത്. പ്രസാര്‍ ഭാരതിയില്‍ ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ വാട്ട്സാപ്പ് വഴിയാണ് ബിജു തട്ടിപ്പ് നടത്തിയത്.

 

Latest News