ഭാര്യയെ വിട്ട് നല്‍കിയില്ല, പോലീസ് സ്‌റ്റേഷനില്‍ കാമുകനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍ - കാണാതായ ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തിയത് കാമുകനൊപ്പം. തന്റെ ഭാര്യയെ തനിക്ക് വിട്ട് തരണമെന്ന് ഭര്‍ത്താവ്. എന്നാല്‍ ഭാര്യയുടെ കാമുകന്‍ അതിന് തയ്യാറായില്ല. ഒടുവില്‍ കോപാകുലനായ ഭര്‍ത്താവ്  കത്തി കൊണ്ട് കാമുകന്റെ തലയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചു. മാള പോലിസ് സ്്‌റ്റേഷനിലാണ് ഈ സംഭവങ്ങളത്രയും അരങ്ങേറിയത്. മലപ്പുറം സ്വദേശിയായ മുല്ലയ്ക്കല്‍ അഭിലാഷാണ് കാര്യാട്ടുകര സ്വദേശിയായ സജീഷിനെ കത്രിക കൊണ്ട് തലയ്ക്ക് കുത്തിയത്. തന്റെ ഭാര്യ ചിത്തിരയെ കാണാനില്ലെന്ന് കഴിഞ്ഞ 31-നാണ് അഭിലാഷ് മാള പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസ് ചിത്തിരയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.  ഇവര്‍ക്കൊപ്പം കാമുകനായ സജീഷും എത്തിയിരുന്നു. സജീഷിനോട് തന്റെ മക്കളുടെ അമ്മയെ വിട്ടുതരാന്‍ അഭിലാഷ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് പോലീസിന്റെ മുന്നില്‍ വെച്ച്  കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അഭിലാഷ് സജീഷിന്റെ തലയ്ക്ക് കുത്തിയത്. സജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News