കളിത്തോക്കെന്നു കരുതി മകള്‍ക്കു നല്‍കിയ തോക്കില്‍ നിന്ന് അമ്മയ്ക്കു വെടിയേറ്റു

കൊല്‍ക്കത്ത- വീടിനു പുറത്തെ തോട്ടത്തില്‍ നിന്ന് ലഭിച്ച തോക്ക് കളിത്തോക്കെന്നു കരുതി മകള്‍ക്കു നല്‍കിയ അമ്മയ്ക്ക് അതേ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു ഗുരുതരമായി പരിക്കുപറ്റി. അരാംബാഗിലെ ഖാനകുളില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അമ്മ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അമ്മയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഈ തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നുവെന്നാണ് നിഗമനം. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പിറകില്‍ നിന്ന് വെടിയേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കളിത്തോക്കാണെന്നു കരുതിയ തോക്കില്‍ നിന്ന് വെടിപൊട്ടിയ അമ്പരപ്പിലാണ് കുട്ടിയെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീടിനു സമീപത്തെ തോട്ടത്തില്‍ എങ്ങനെ ഈ തോക്ക് എത്തി എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest News