Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒത്തൊരുമയുടെ വിളംബരമായി ദമാം നവയുഗം ദല്ല ഇഫ്താർ സംഗമം

ദമാം നവയുഗം ദല്ല മേഖലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം.

ദമാം- നവയുഗം സാംസ്‌കാരിക വേദി ദല്ല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ടും ഒത്തൊരുമയുടെ വിളംബരം തീർത്തും ശ്രദ്ധേയമായി.
സൗദി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ ജനബാഹുല്യവും, സംഘാടക മികവും ശ്രദ്ധേയമായി. 
ദമാം ഖൊദരിയ കൂൾ ഗേറ്റ് വർക്ക്‌ഷോപ്പ് ഹാളിലാണ് ഇഫ്താർ സംഗമം നടന്നത്. പ്രവാസ ലോകത്തെ മതനിരപേക്ഷതയും, ഒത്തൊരുമയും വിളിച്ചോതിയ സംഗമത്തിന് ദല്ല മേഖല പ്രസിഡന്റ് സനു മഠത്തിൽ, സെക്രട്ടറി നിസാം കൊല്ലം, മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗീസ്, റഷീദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, സെയ്ഫ് മണപ്പള്ളി, നാസർ കടവിൽ, ഇമാം, ഷമീർ, ഷറഫ്, സലിം, സനുർ, ജയേഷ്, റിച്ചു കോട്ടയം, അനിൽ പാലക്കാട്, രതീഷ് അടൂർ എന്നിവർ നേതൃത്വം നൽകി. നവയുഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, കേന്ദ്ര നേതാക്കളായ സാജൻ കണിയാപുരം, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഗോപകുമാർ, പ്രവാസി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Latest News