Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ- മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി കെ.പി രാജേഷ് (32) ആണ് മരിച്ചത്. രാജേഷിനെ കഴിഞ്ഞ രാത്രി മുതൽ വീട്ടിൽനിന്നും കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചലിൽ ചൊവ്വാഴ്ച പുലർച്ചെ 
യുവാവിന്റെ ആൾട്ടോ കാറും മൊബൈൽ ഫോണും മലപ്പട്ടം പാലത്തിന് മുകളിൽനിന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഫയർഫോഴ്‌സിന്റെ സഹായം തേടുകയും തളിപ്പറമ്പ് ഫയർസ്‌റ്റേഷനിൽ നിന്നും സ്‌റ്റേഷൻ ഓഫീസർ ടി.അജയന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു യൂണിറ്റും പിന്നീട്  മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിരുന്നു. ശ്രീകണ്ഠാപുരം ടൗണിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ മാനേജരായിരുന്ന രാജേഷ് അസുഖബാധിതനായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. 

Latest News