തളിപ്പറമ്പ് -പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാടക ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കാസർക്കോട് കോടോംബേളുർ പഞ്ചായത്ത് അമ്പലത്തറ പാറ പള്ളിയിലെ മലയാക്കോൾ വീട്ടിൽ കെ.ശരത് കുമാറിനെയാണ് (32) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2016 നവംമ്പറിൽ പരിയാരം മെഡിക്കൽ കോളേജ് പോലീസ് പരിധിയിൽ പിലാത്തറയിൽ വെച്ചായിരുന്നു സംഭവം. അന്നത്തെ തളിപ്പറമ്പ് സി.ഐ.കെ.ഇ.പ്രേമചന്ദ്രനാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ, പി.കെ.സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.