വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി, തട്ടിപ്പ് കേസില്‍ വിചാരണ തുടരാം

 

കൊച്ചി - എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സിയാദ് റഹമാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  കേസില്‍ വിചാരണ ആരംഭിക്കാതെ  തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി ജെ എം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.1998 ല്‍  എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് പരാതി. ആഘോഷത്തിനായി  ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റിയെന്നാണ് കേസ്.  ആഘോഷ കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

 

 

Latest News