മരിച്ച സ്ത്രീയുടെ ചുണ്ടൊപ്പ് പതിപ്പിക്കുന്ന വീഡിയോ വൈറലായി

ആഗ്ര- കാറില്‍ മരിച്ചു കിടക്കുന്ന സ്ത്രീയുടെ ചുണ്ടൊപ്പ് പതിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് അമ്പരപ്പിക്കുന്ന സംഭവം.
ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന പേരില്‍ കാറില്‍ കയറ്റിയ ശേഷം വിവിധ രേഖകളില്‍ ചുണ്ടൊപ്പ് പതിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നും  കര്‍ശന ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ധാരാളം പേര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നു.

 

Latest News