Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തോന്ന്യാസം പറഞ്ഞു പരത്തുന്നവര്‍  കരുതിയിരുന്നോ,യുവാവിന്റെ താക്കീത് മൈക്കിലൂടെ 

ആലപ്പുഴ-അനാവശ്യം പറഞ്ഞ് പരത്തുന്ന നാട്ടുകാര്‍ക്ക് മൈക്കിലൂടെ താക്കീത് നല്‍കി യുവാവ്. ആലപ്പുഴ സ്വദേശിയായ ഡോണ്‍ ആണ് തനിക്കെതിരെ അപവാദം പറയുന്നവര്‍ക്ക് മറുപടിയുമായി എത്തിയത്. ഇതിന്റെ വീഡിയോ  സമൂഹമാധ്യമങ്ങളില്‍ ഈസ്റ്റര്‍ ദിനം മുതല്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീട് വച്ചത് മുതലാണ് തനിക്കെതിരെ നാട്ടുകാര്‍ തിരിഞ്ഞതെന്നാണ് ഡോണ്‍ പറയുന്നത്.
'വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ വീട് വച്ചത്. അന്ന് മുതല്‍ നാട്ടുകാര്‍ നിരന്തരം അപവാദം പറഞ്ഞ് പരത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പോലും പറഞ്ഞിട്ടുണ്ട്. ചിറ്റപ്പനെ തല്ലിയോ എന്ന് പലരും വന്ന് ചോദിച്ചിട്ടുണ്ട്. സഹികെട്ടിട്ടാണ് അവരോടെല്ലാം പറയാനുള്ളത് ഞാന്‍ മൈക്കിലൂടെ പറഞ്ഞത്. അടുത്ത വീട്ടിലെ കുട്ടികള്‍ തിരുവാതിര പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന മൈക്ക് വാങ്ങിയാണ് സംസാരിച്ചത്. വൈകിട്ട് ചായ കുടിക്കാനായി നാട്ടുകാരെല്ലാം കൂടും ആ സമയത്ത് ഞാന്‍ ചായക്കടയുടെ മുന്നില്‍ പോയി പറയാനുള്ളതെല്ലാം പറഞ്ഞു. ഞാന്‍ മനോരോഗിയോ മദ്യപാനിയോ അല്ല. എന്റെ വിഷമം സഹിക്കവയ്യാതെ ചെയ്തതാണ്. ഇനിയെങ്കിലും സമാധാനം കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് പെണ്‍മക്കളടങ്ങുന്ന എന്റെ കുടുംബത്തിന് വേണ്ടിയാ ഞാന്‍ കഷ്ടപ്പെടുന്നത്.' - ഡോണ്‍ പറയുന്നു. ഡോണിന്റെ നൂതന പ്രതിഷേധം ട്രെന്റായിട്ടുണ്ട്. ടിപ്പിക്കല്‍ അച്ചായന്‍ എന്നാണ് ഒരാള്‍ കമന്റിയത്. 


 

Latest News