കേരളത്തില്‍ കുപ്പിയില്‍ പെട്രോള്‍  വാങ്ങുന്നതിന് വിലക്ക് 

കൊച്ചി-സംസ്ഥാനത്ത് ഇന്ന് മുതല്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച് 2002ലെ പെട്രോളിയം സേഫ്റ്റി നിയമം കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നടപടി. ഇതോടെ വാഹനത്തില്‍ ഇന്ധനം തീര്‍ന്നാല്‍ കുപ്പിയുമായി പമ്പില്‍ പോയാല്‍ ഇന്ധനം ലഭിക്കില്ല.കൂടാതെ പാചകവാതകം സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും വിലക്കുവന്നു. വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് വാഹനങ്ങളിലോ കൊണ്ടുപോയാലും നടപടിയുണ്ടാകും.

Latest News