Sorry, you need to enable JavaScript to visit this website.

ഉള്‍വനത്തില്‍ കടുവയെ തുറന്നുവിട്ടു

സുല്‍ത്താന്‍ബത്തേരി-ചുള്ളിയോടിനു സമീപം  തൊവരിമലയില്‍ ഞായറാഴ്ച രാത്രി കൂട്ടില്‍ അകപ്പെട്ടതിനെത്തുടര്‍ന്നു പച്ചാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലെത്തിച്ച കടുവയെ മോചിപ്പിച്ചു. ഒന്നര വയസുള്ള പെണ്‍കടുവയെ ഉള്‍വനത്തിലാണ് തുറന്നുവിട്ടത്. ഈ വനപ്രദേശം ഏതെന്ന് വനം അധികൃതര്‍ വെളിപ്പെടുത്തിയില്ല. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് നിരീക്ഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് കടുവയെ മോചിപ്പിച്ചത്.

Latest News