കല്‍പ്പറ്റ - ലോകസഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഇന്ന് വന്‍ സ്വീകരണം. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം കല്‍പറ്റയിലെത്തും. രാഹുലിന്റെ പ്രത്യേക റോഡ് ഷോയും നടക്കും. ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് യു ഡി എഫ് വയനാട് ജില്ലാ നേതൃത്വം അറിയിച്ചു. പ്രധാനപ്പെട്ട യു ഡി എഫ് നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും റോഡ് ഷോയില്‍ ഉപയോഗിക്കുക.. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന റോഡ് ഷോ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കല്‍പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കും. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍ എം പി തുടങ്ങിയവര്‍ പങ്കെടുക്കും.