ന്യൂദല്‍ഹി- ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് ബി. ജെ. പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. തന്ത്രപരമായ ലക്ഷ്യം നേടാനാണോ ബഹുമാനാര്‍ഥമാണോ മോഡി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചത് എന്നറിയണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത്.
മോഡിയുടെ നടപടി പ്രീണനമല്ലെങ്കില്‍ ഹിന്ദുത്വ ആശയങ്ങള്‍ തട്ടിപ്പാണെന്നാണ് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നും സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.