Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആനവണ്ടി വിശേഷങ്ങൾ പങ്കുവെച്ച് 'ചങ്ക്' ബസ്സിൽ ഒരു വാഗമൺ യാത്ര

http://malayalamnewsdaily.com/node/78416/

വാഗമൺ- ആന ബസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വാഗമണ്ണിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആനവണ്ടി ഫാൻസാണ് ചങ്ക് ബസ്സിൽ ആടിയും പാടിയും വിശേഷങ്ങൾ പങ്കുവെച്ചും വാഗമണ്ണിലേക്ക് യാത്ര നടത്തി ഒത്തുചേർന്നത്. 
കോട്ടയത്തുനിന്ന് തുടങ്ങിയ യാത്രക്ക് ചങ്ക് ബസ്സിന്റെ താവളമായ ഈരാറ്റുപേട്ട ഡിപ്പോയിൽ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു. യാത്രാംഗങ്ങൾ ഈരാറ്റുപേട്ടയിൽനിന്ന് സെൽഫിയെടുത്ത് വാഗമണ്ണിലേക്ക് യാത്ര തുടർന്നു. 
വാഗമണ്ണിൽ നടന്ന കൂട്ടായ്മയിൽ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി കുറ്റിക്കാട്ട്, വാർഡ് മെമ്പർ സജീവ് കുമാർ എന്നിവർ ആശംസയറിയിച്ചു. ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ അംഗമായ സന്തോഷ് കുട്ടൻ, ഡിംപിൾ റോസ്, സോനു പെരിന്തൽമണ്ണ, അനന്തകൃഷ്ണൻ എന്നിവർ യോഗത്തിൽ വന്നവരെ അഭിസംബോധന ചെയ്തു സംസാരിച്ചു.  ആതിര എന്ന പെൺകുട്ടിയുടെ 'പൊന്നാങ്ങള'മാരായ ഷൈജു, ഗോപകുമാർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. 'ആനബസ്' എന്ന പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഔദ്യോഗികമായ രൂപീകരണം സജി തിരുവനന്തപുരം, ദീപു രാഘവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. 
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആനബസ് പ്രേമികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രചാരണാർത്ഥം ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. കൃഷ്ണകുമാർ  നന്ദി പറഞ്ഞു. 


 

Latest News