തിരുവനന്തപുരം - വിഴിഞ്ഞം തുറമുഖത്തിന് 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്' എന്ന പേര് നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വിഴിഞ്ഞം പോര്‍ട്ടിനെ അദാനി പോര്‍ട്ട് എന്ന് വിശേഷിപ്പിക്കുന്നത് വ്യാപകമായതോടെയാണ് പേര് മാറ്റിയത്. കേരള സര്‍ക്കാരിന്റെയും അദാനി പോര്‍ട്‌സിന്റെയും സംയുക്ത സംരഭം എന്ന് കൂടി പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാസാന്ത്യ പദ്ധതി അവലോകന യോഗത്തില്‍ പുതിയ പേരും ലോഗോയും തയാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും ഉടന്‍ പുറത്തിറക്കും.