പോലീസുകാര്‍ക്ക് എന്തുമാകാം; വനിതാ പോലീസുകാരെ പിടികൂടി സോഷ്യല്‍ മീഡിയ

മുംബൈ- ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ പിറകിലിരിക്കുന്നവര്‍ക്കും പിഴ ഈടാക്കുന്ന പോലീസുകാര്‍ അത് ലംഘിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പകര്‍ത്തി ട്വീറ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. ട്വീറ്റ് കണ്ട പോലീസ് ഉടന്‍ തന്നെ പ്രതികരിച്ചു. അവരെ പിടികൂടി നടപടി സ്വീകരിക്കും.
സ്‌കൂട്ടിയില്‍ രണ്ട് വനിതാ പോലീസുകാര്‍ ഹെല്‍മറ്റില്ലാതെ പോകുന്നതാണ് ട്വിറ്റര്‍ ഉപോയക്താവിന്റെ ശ്രദ്ധയില്‍പെട്ടത്. വ്യാപക ശ്രദ്ധയാകര്‍ഷിച്ച ട്വീറ്റ് ശ്രദ്ധയില്‍പെട്ട മുംബൈ ട്രാഫിക് പോലീസിനും പ്രതികരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതായി.
നമ്മള്‍ ഇങ്ങനെ പോയാല്‍ എന്തായിരിക്കും സ്ഥിതി. ഇത് ട്രാഫിക് ചട്ടങ്ങളുടെ ലംഘനമല്ലേ എന്നാണ് മുംബൈ പോലീസിനു പുറമെ, ഏക്‌നാഥ് ഷിന്‍ഡെയേയും ഫഡ്‌നാവിസിനേയും ടാഗ് ചെയ്തു കൊണ്ട് രാഹല്‍ ബര്‍മന്‍ എന്ന ഉപയോക്താവ് ചോദിച്ചത്.
ഉടന്‍ തന്നെ പ്രതികരിച്ച മുംബൈ ട്രാഫിക് പോലീസ് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. എവിടെയാണ് സ്ഥലമെന്ന ചോദ്യത്തിന് ഈസ്‌റ്റേണ്‍ എക്‌സപ്രസ് ഹൈവേയെന്ന് ബര്‍മന്‍ മറുപടി നല്‍കി.
വിവരങ്ങള്‍ മാട്ടുംഗ ട്രാഫിക് വിഭാഗത്തിനു കൈമാറിയെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് ബര്‍മന് ഉറപ്പു നല്‍കി. പോലീസ് സ്വീകരിക്കുന്ന നടപടി എന്തായായുലം ധാരാളം സാധാരണക്കാര്‍ കുടുങ്ങുന്ന വിഷയമായതിനാല്‍ നിരവിധ ലൈക്കും ഷെയറും കമന്റുമാണ് ട്വീറ്റിന് ലഭിച്ചത്.

 

Latest News