Sorry, you need to enable JavaScript to visit this website.

തൃശൂരിങ്ങെടുക്കാന്‍ മത്സ്യ തൊഴിലാളികള്‍ക്ക്  വിഷുക്കൈനീട്ടവുമായി സുരോഷ് ഗോപി എത്തും 

തൃശൂര്‍- വിഷുനാളുകളില്‍ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി. എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും.
മത്സ്യത്തൊഴിലാളികള്‍ക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരിയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൂടാത്ത ബിജെപി തൃശൂര്‍ ജില്ലയുടെ ഔദ്യോഗിക പേജിലും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

എന്‍ ഹരി ഫേസ്ബുക്കില്‍ കുറിച്ചത്

വിഷുകൈനീട്ടവും വിഷുക്കോടിയുമായി
തൃശ്ശൂര്‍ക്കാരുടെ സ്വന്തം സുരേഷ് ഗോപി വീണ്ടും......

കൂടാതെ വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശ ക്ഷേത്തിലെ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുക്കും. 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 നാണ് പരിപാടി. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ച് ചെമ്പോലയും സമര്‍പ്പിക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലയുടെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.

 

Latest News