നോയിഡ(ഉത്തര്‍ പ്രദേശ്) - അടച്ചിട്ട വീട്ടില്‍ തൂക്കിയിട്ടിരുന്ന ലാപ്പ് ടോപ്പ് ബാഗില്‍ നിന്നും അയല്‍വാസിയായ രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് അയല്‍വാസിയായ രാഘവേന്ദ്രയുടെ ലാപ്പ് ടോപ്പ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പോലീസ് സംശയിക്കുന്നുണ്ട്. ഗ്രേറ്റര്‍ നോയിഡയിലെ ദേവ്ല ഗ്രാമത്തിലാണ് സംഭവം. ഒളിവില്‍ പോയ അയല്‍വാസിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സമീപത്തെ ഫാക്ടറിയിലെ കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു രാഘവേന്ദ്രയും താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് ശിവകുമാര്‍ ജോലിക്കും അമ്മ മഞ്ജു ചന്തയിലേക്കും പോയ സമയത്താണ് വെള്ളിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായത്. രാത്രി വരെ തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് സൂരജ്പൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ തെരയാന്‍ അതുവരെ ഒപ്പമുണ്ടായിരുന്ന രാഘവേന്ദ്ര പരാതി നല്‍കിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് ഇയാളെ കാണാതായി. രണ്ട് ദിവസത്തിന് ശേഷം രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസും ശിവകുമാറും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വാതിലിന്് പിന്നില്‍ വസ്ത്രങ്ങള്‍ക്കുള്ളിലായി തൂക്കിയിട്ട ലാപ്പ് ടോപ്പ് ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് രാഘവേന്ദ്രക്കായി അന്വേഷണം ആരംഭിച്ചു.