സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ജോസ്.കെ.മാണിയുടെ മകന്‍ അറസ്റ്റില്‍

അപകടത്തില്‍ മരിച്ച മാത്യു ജോണും ജിന്‍സ് ജോണും

കോട്ടയം: കാറും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണി എം പിയുടെ മകന്‍ കെ എം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. മണിമലയിലാണ് അപകടം നടന്നത്. കെ. എം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല.

 

 

 

Latest News