Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; കൂടുതല്‍ സൗകര്യം

സാന്‍ഫ്രാന്‍സിസ്‌കോ- ജനപ്രിയ മെസേജിംഗ് സംവിധാനമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നു. ആപ്പില്‍നിന്ന് പുറത്തു പോകാതെ തന്നെ
കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ചേര്‍ത്തിരിക്കുന്ന പുതിയ ഫീച്ചര്‍.
ആന്‍ഡ്രോയിഡില്‍ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇങ്ങനെ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. പരീക്ഷണാര്‍ഥം ആരംഭിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി അറിയിക്കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

വാട്‌സ്ആപ്പിനുള്ളിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തുറന്ന് ന്യൂ കോണ്‍ടാക്റ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാം. ന്യൂ കോണ്‍ടാക്റ്റ് ഓപ്ഷന്‍ ലഭ്യമാണെങ്കില്‍ ഫീച്ചര്‍ ലഭ്യമാണെന്നും അവര്‍ക്ക് ആപ്പില്‍നിന്ന് പുറത്തുപോകാതെ തന്നെ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാമെന്നുമാണ് അര്‍ഥം.
വാട്ട്‌സ്ആപ്പില്‍ മറ്റുള്ളവര്‍  എത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ആപ്പിലേക്ക് മാറാതെ തന്നെ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് പുതിയ നമ്പറുകള്‍ ചേര്‍ക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ ഫേസ്ബുക്ക് സ്‌റ്റോറികളിലേക്ക് പങ്കിടാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറും  വികസിപ്പിച്ചുവരികയാണ്.
ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് സ്‌റ്റോറികളിലേക്ക് നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കിടാമെങ്കിലും ഓരോ തവണയും പുതിയത്  പോസ്റ്റുചെയ്യുമ്പോള്‍ ഷെയര്‍ ചെയ്യണം.
എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ചില സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ സ്വമേധയാ ഷെയര്‍ ചെയ്യപ്പെടും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News